SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

മൂന്നാംഗഡു ലഭിച്ചില്ല,​ ജില്ലയിലെ പദ്ധതി നിർവഹണം ഇഴയും

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നടത്തിപ്പിന് മൂന്നാം ഗഡുതുക ലഭിക്കാത്തത് ജില്ലയിലെ പദ്ധതി നിർവഹണത്തെ ബാധിക്കും. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ

ആദ്യ രണ്ട് ഗഡുവും ചെലവഴിച്ച് സംസ്ഥാനത്തെ പദ്ധതി നിർവഹണത്തിൽ മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു. തുടർന്ന് മൂന്നാം ഗഡുവായി 1904.91കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ,​

ഡിസംബറിൽ ലഭിക്കേണ്ട മൂന്നാം ഗഡു ഇതുവരെ ട്രഷറിയിലെത്തിയിട്ടില്ല.
മാർച്ച് 31ന് മുമ്പ് തുക ചെലവഴിച്ചില്ലെങ്കിൽ ലാപ്സാകുകയും ചെയ്യും. എന്നുമാത്രമല്ല,​ അടുത്ത വാർഷിക പദ്ധതിയിൽ ഇത്രയും തുക കുറവുവരുത്തുകയും ചെയ്യും.ഇത് ജില്ലയിലെ വികസന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന ഫണ്ട് ഓരോ വർഷവും മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് നൽകുന്നത്. റോഡ്, പാലം, കെട്ടിട നിർമ്മാണം, ലൈഫ് ഭവന പദ്ധതി തുടങ്ങിയവയെല്ലാം സർക്കാരിന്റെ വികസന ഫണ്ടിനെയാണ് ആശ്രയിക്കുന്നത്.

വിനയായി സ്ഥലം മാറ്റം

#പദ്ധതി നിർവഹണ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പദ്ധതി നടത്തിപ്പിന് വിനയാകും

# ജനുവരി മുതൽ മാർച്ച് 31വരെ നിർവഹണ ഉദ്യോഗസ്ഥരയ മാറ്റെരുതെന്ന് സർക്കാർ നിദ്ദേശമുണ്ട്

# എന്നാൽ,​ തൃക്കുന്നപ്പുഴയിൽ പൊതുമരാമത്ത് നിർവഹണ എൻജിനിയറെയും ഓവർസീയറെയും ജനുവരിയിയിൽ മാറ്റി

# തുടർന്ന്,​ പകരം നിയമിച്ച ഉദ്യോഗസ്ഥനെ ദിവസങ്ങൾക്കുള്ളിൽ വീണ്ടും മാറ്റി. പകരം ഒരാൾക്ക് ചുമതല കൊടുത്തു

# പുതിയ എൻജിനിയറെ കഴിഞ്ഞ ദിവസം നിയമിച്ചെങ്കിലും ഡിജിറ്റൽ സിഗ്നേച്ചർ അംഗീകിച്ച് കിട്ടുന്നതിന് കുറഞ്ഞത് ഒരുമാസം വേണ്ടി വരും

പശ്ചാത്തല മേഖലയിലെ എൽ.എസ്.ജി ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റം പദ്ധതി നിർവഹണത്തെ ബാധിക്കും. വികസനപ്രവർത്തനങ്ങൾ തടസപ്പെടും.

എസ്.വിനോദ്കുമാർ, പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, തൃക്കുന്നപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL