ആലപ്പുഴ: ആശവർക്കർമാരുടെ സമരത്തിനെതിരെ സി.ഐ.ടി.യു ആഭിമുഖ്യത്തിലുള്ള ആശ വർക്കേഴ്സ് ഫെഡറേഷൻ ഇന്ന് പാസ്പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തും.പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.അതേസമയം, ആശ വർക്കേഴ്സ് സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ആശമാർ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. മുൻ എം.പി ഡോ.കെ.എസ്.മനോജ് സംഗമം ഉദ്ഘാടനം ചെയ്യും. ഇരുപരിപാടികളും രാവിലെ 11നാണ് സംഘടിപ്പിച്ചിട്ടുള്ളത്.
കളക്ടറേറ്റ് മാർച്ചിൽ സി.ഐ.ടി.യു അംഗങ്ങൾ പങ്കെടുക്കരുതെന്നും പങ്കെടുത്താൽ യൂണിയൻ അംഗത്വം രാജിവയ്ക്കണമെന്നും സി.ഐ.ടി.യു നേതാവിന്റെ വാട്സ് ആപ്പ് സന്ദേശം പുറത്തായതിന് പിന്നാലെയാണ് പാസ്പോർട്ട് ഓഫീസിലേക്ക് ബദൽ മാർച്ച് നടത്താൻ തീരുമാനിച്ചത്.
ആശ വർക്കർമാരുടെ കളക്ടറേറ്റിന് മുന്നിലെ പ്രതിഷേമ സംഗമമാണ് ആദ്യം
പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ആശ വർക്കേഴ്സ് ഫെഡറേഷന്റെ പാസ്പോർട്ട് ഓഫീസിലേക്ക് മാർച്ചിന് തീരുമാനമായത്. ഇത് പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുന്ന ആശമാരെ സമ്മർദ്ദത്തിലാക്കാനുള്ള സി.ഐ.ടി.യുവിന്റെ നീക്കമായിട്ടാണ് കണക്കാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |