ആലപ്പുഴ: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തുന്ന കരിമണൽ-കടൽ മണൽ ഖനനങ്ങൾ അമ്പലപ്പുഴ, തോട്ടപ്പള്ളി തീരപ്രദേശത്തെയും കുട്ടനാട് പ്രദേശത്തെയും ഗുരുതരമായി ബാധിക്കുമെന്ന് സംസ്ഥാന നെൽ,നാളികേര കർഷക ഫെഡറേഷൻ നേതൃയോഗം വിലയിരുത്തി. യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ജോമോൻ കുമരകം, രാജൻ മേപ്രാൽ, ബിനു നെടുമ്പുറം,എം. ബഷീർ കുട്ടി മാന്നാർ, ജോ നെടുങ്ങാട്, ജോസ് ടി പോണിച്ചിറ, ബിനു മദനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |