ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ കടൽമണൽ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തീരദേശ ഹർത്താൽ ആരംഭിച്ചു. ഇന്ന് രാത്രി 12 മണിവരെയാണ് ഹർത്താൽ. ഹാർബർ, മാർക്കറ്റുകൾ എന്നിവ പൂർണമായും അടഞ്ഞുകിടക്കുകയാണ്. യു.ഡി.എഫ്, എൽ.ഡി.എഫ്, ലത്തീൻസഭ, ധീവരസഭ, വിവിധ ജമാഅത്തുകൾ എന്നിവയുടെ പിന്തുണ ഹർത്താലിനുണ്ട്.ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. ജില്ലയിൽ 13 കേന്ദ്രങ്ങളിൽ പ്രതിഷേധമുയരും. മാർച്ച് 12ന് പാലർമെന്റലേക്ക് മാർച്ച് നടത്തും.
തൃശൂർ അരീക്കോട് കോഓഡിനേഷൻ ചെയർമാൻ ടി.എൻ.പ്രതാപൻ, ആലപ്പുഴ ചെത്തി ഹാർബറിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ, തോട്ടപ്പള്ളിയിൽ ടി.ജെ.ആഞ്ചലോസ്, പുന്നപ്ര ഫിഷ്‌ലാൻഡിൽ വി.ദിനകരൻ, താനൂരിൽ ഉമ്മർ ഒട്ടുമ്മൽ, പൊന്നാനിയിൽ കൂട്ടായി ബഷീർ, അഴീക്കൽ ഹാർബറിൽ ലീലാകൃഷ്ണൻ, വിഴിഞ്ഞത്ത് പുല്ലുവിള സ്റ്റാൻലി, അർത്തുങ്കലിൽ ജാക്സൺ പൊള്ളയിൽ, നീണ്ടകരയിൽ ടി.മനോഹരൻ, കൊല്ലം തങ്കശ്ശേരിയിൽ പീറ്റർ മർത്ത്യാസ്, കൊച്ചിയിൽ ചാൾസ് ജോർജ്, പൂന്തുറയിൽ അഡ്വ. അഡോൾഫ് മൊറയിൽ, കാസർകോട് ആർ.ഗംഗാധരൻ, വലീയഴീക്കലിൽ അനിൽ ബി.കളത്തിൽ, വൈപ്പിൻ ടി.രഘുവരൻ എന്നിവർ പ്രതിഷേധസമരം ഉദ്ഘാടനംചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |