
മുഹമ്മ: പ്രവർത്തന മികവിന് ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ഉജ്ജ്വല അവാർഡിന് മുഹമ്മ ഗവ.ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.വി.എസ്.ശശികല അർഹയായി. ജോലി ചെയ്ത സ്ഥാപനങ്ങളിലെല്ലാം മികച്ച ചികിത്സ ഉറപ്പാക്കാനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവാർഡിന് അർഹയായത്. 2013ൽ ഇടുക്കി ജില്ലയിൽ ജോലിയിൽ പ്രവേശിച്ച ഡോ.ശശികല 2016 മുതൽ ആലപ്പുഴ ജില്ലയിൽ ജോലി നോക്കുന്നു. അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് . അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റായും എൽ.എ.സി കൺവീനറായും എൻ.എ.ബി.എച്ച് ജില്ലാ അക്സസർ ആയും പ്രവർത്തിക്കുന്നു. ഭർത്താവ്: സന്തോഷ് .മക്കൾ: ശ്രീലക്ഷ്മി ,ശ്രീനന്ദ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |