
മുഹമ്മ: മുഹമ്മ കൃഷിഭവന് കീഴിലുള്ള സൗജന്യ വൈദ്യുതി ഉപഭോക്തൃ സംഘത്തിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ കൃഷിയെ ആസ്പദമാക്കി ശിൽപ്പശാല നടത്തി. കൃഷി ഓഫീസർ പി.എം കൃഷ്ണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ മണിയൻ അധ്യക്ഷത വഹിച്ചു. വി.സി സെബാസ്റ്റ്യൻ ക്ലാസെടുത്തു. സി.ആർ പ്രഭാകരൻ ,ശ്രീനാഥ് കുമാർ ,കെ.ആർ പ്രതാപൻ ,സന്തോഷ് ഷൺമുഖൻ , സുധീർ രാഘവൻ ,രാജേന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൃഷി പഠനയാത്ര നടത്തിയിരുന്നു. കാഞ്ഞിരപ്പളളി , വാഗമൺ പോലുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ സംഘം ആ മേഖലകളിലെ കാർഷകരുമായി ആശയവിനിമയം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |