
ഹരിപ്പാട് : ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ വനിത സംഘകൃഷി ഗ്രൂപ്പുകൾക്കുള്ള ഇടവിളകൃഷി നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം വീയപുരം കൃഷിഭവനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു നിർവഹിച്ചു. ചേന, വെട്ടുചേമ്പ്, കാച്ചിൽ എന്നിവയാണ് ഇടവിളകൃഷിക്കായി നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് 5000 രൂപ ചെലവിൽ 67.5 കിലോ നടീൽ വസ്തുക്കളാണ് നൽകിയത്. ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെ 100 ഗ്രൂപ്പുകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |