
ആലപ്പുഴ: ലോക കേൾവിദിനമായ മാർച്ച് മൂന്നിന് തുടങ്ങിയ കേൾവി വാരാചരണം 10ന് സമാപിക്കും. ആലപ്പുഴ ജനറൽ ആശുപത്രിയിൽ വാരാചരണത്തിന്റെ ഭാഗമായി കേൾവി പരിശോധനാക്യാമ്പ്, റാലി, കേൾവി തകരാറുള്ള കുട്ടികൾക്ക് പഠനോപകര വിതരണം, ഫ്ലാഷ് മോബ്, ക്വിസ്സ് മത്സരം എന്നിവ നടത്തി. വാരാചരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ നിർവ്വഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനു വർഗ്ഗീസ് മുഖ്യപ്രഭാഷണവും ഡോ.പി.എ.സെൻ വിഷയാവതരണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |