SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

കാർഡിയാക് ഒ.പിയിൽ പരിശോധനയ്ക്ക് മണിക്കൂറുകൾ നീളുന്ന ക്യൂ

ambala

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കാർഡിയാക് ഒ.പി വിഭാഗം പ്രവർത്തിക്കുന്ന ദിവസങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. ഇപ്പോൾ ആഴ്ചയിൽ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലാണ് ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം. ഈ ദിവസങ്ങളിൽ രോഗികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ആയിരത്തോളം രോഗികളും അവരുടെ ബന്ധുക്കളും ആണ് രണ്ടു ദിവസങ്ങളിലും എത്തുന്നത്. രാവിലെ 6 മുതൽ തന്നെ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്ന് രോഗികൾ എത്തി തുടങ്ങും. ഒമ്പതു മണി മുതൽ തുടങ്ങുന്ന പരിശോധനക്ക് 5 കൗണ്ടറുകൾ ഉണ്ടെങ്കിലും പകൽ 3 മണി ആയാലും രോഗികളുടെ നീണ്ടനിര അവസാനിക്കാറില്ല. ഒ.പി ചീട്ടെടുക്കുന്ന സ്ഥലത്തും ഇരിപ്പിടം തികയാതെ ഹൃദ്രോഗികൾ മണിക്കൂറോളം നിൽക്കേണ്ടിവരുന്നു.

ഇത്രയധികം രോഗികൾ വരുന്ന ഹൃദ്രോഗവിഭാഗം ഒ.പിയുടെ പ്രവർത്തനം ആഴ്ചയിൽ ഒരു ദിവസം കൂടി നീട്ടിയാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ

- മുഹമ്മദ് കോയ, സംസ്ഥാന രക്തദാന സമിതി പ്രഡിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL