
മാവേലിക്കര : കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ സന്നദ്ധസംഘടനയായ കലാ കുവൈറ്റ് റിഗ്ഗായ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട അറുനൂറ്റിമംഗലം സ്വദേശി വിഷ്ണുവിന്റെ മരണാനന്തര ക്ഷേമനിധി തുകയായ മൂന്ന് ലക്ഷം രൂപ മാതാപിതാക്കൾക്ക് കൈമാറി. അറുനൂറ്റിമംഗലത്തെ വിഷ്ണുവിന്റെവസതിയിൽ എത്തി എം.എസ്.അരുൺകുമാർ എം.എൽ.എ സഹായധന വിതരണം നടത്തി. ചടങ്ങിൽ ടി.യശോധരൻ അദ്ധ്യക്ഷനായി. കലാ ട്രസ്റ്റ് മെമ്പർ സാം പൈനുംമുട്, മുരളി തഴക്കര, എസ്.അനിരുദ്ധൻ, ഹാഷിം അരിപ്പുറത്ത്, ശ്രീകുമാർ, തോമസ് വർഗ്ഗിസ്, അനൂപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |