
ചേർത്തല: ഹിന്ദു ഐക്യവേദി ജില്ലാസമ്മേളനം ഇന്ന് ചേർത്തല ബ്രാഹ്മണ സമൂഹമഠം ഹാളിൽ നടക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി എസ്. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് പി.എസ്.രാജീവ്, താലൂക്ക് ജനറൽ സെക്രട്ടറി കെ.ജി.മുരളീധരൻ എന്നിവർ അറിയിച്ചു. രാവിലെ10ന് മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.രാധാകൃഷ്ണപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി.ബാബു മുഖ്യപ്രഭാഷണം നടത്തും. അഡ്വ.വി. പത്മനാഭൻ, സുബ്രഹ്മണ്യൻ മൂസത്,വി. സുശികുമാർ,മഞ്ഞപ്പാറ സുരേഷ്, ഇ.എസ്. ബിജു, ഇ.ജി. മനോജ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |