
തുറവൂർ : കോടികൾ മുടക്കി നിർമ്മിച്ച തൈക്കാട്ടുശേരി വഴിയോര പാർക്കിലെ പുൽത്തകിടിയും ചെടികളും കടുത്ത വേനലിൽ കരിഞ്ഞുണങ്ങി. നിർദ്ദിഷ്ട തുറവൂർ - പമ്പ പാതയിലെ തുറവൂർ - തൈക്കാട്ടുശേരി റോഡിൽ തൈക്കാട്ടുശേരി പാലത്തിന്റെ പറിഞ്ഞാറെക്കരയിൽ വർഷങ്ങൾക്ക് മുമ്പ് വിനോദസഞ്ചാര വകുപ്പ് 2.5കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാർക്കാണ് അധികൃതരുടെ അവഗണന മൂലം നശിക്കുന്നത്. പാർക്കിന്റെ മേൽനോട്ട ചുമതലയുളള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറെക്കാലമായി ഇങ്ങോട്ടു തിരിഞ്ഞു നോക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
പ്രകൃതിഭംഗിയാർന്ന കായലോരത്തെ പാർക്കിൽ വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലും നൂറ് കണക്കിന് പേരാണ് വിശ്രമത്തിനും ഉല്ലാസത്തിനുമായി എത്തുന്നത്. പാർക്കും പരിസരവും വൃത്തിയാക്കാനും പുൽത്തകിടികളും ചെടികളും പരിപാലിക്കാനും ഇതുവരെ ഒരാളെപ്പോലും നിയമിച്ചിട്ടില്ല.
വാട്ടർ കണക‌്ഷനില്ല
പാർക്കിൽ വാട്ടർ കണക്ഷൻ ഇല്ലാത്തതിനാലാണ് പുൽത്തകിടിയും ചെടികളും മറ്റും നനയ്ക്കാൻ കഴിയാത്തത്
വാട്ടർബിൽ അടയ്ക്കാത്തതിനാൽ പാർക്കിൽ ജപ്പാൻ കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിച്ചിട്ടില്ല
വെള്ളം ലഭ്യല്ലാത്തതിനാൽ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ശുചിമുറി ഇതുവരെ തുറന്നു നൽകിയിട്ടില്ല
അലങ്കാര വിളക്കുകൾ കത്തുന്നത് മങ്ങിയ വെളിച്ചത്തിലായതിനാൽ പാർക്ക് രാത്രിയിൽ ഇരുട്ടിലാണ്
പാർക്കിന്റെ സംരക്ഷണവും പരിപാലനവും കുടുംബശ്രീയ്ക്കോ മറ്റ് ഏജൻസികൾക്കോ കൈമാറിയാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും
- നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |