
ആലപ്പുഴ : ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ആലപ്പുഴയിലെ എല്ലാ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചുകളും ഒപ്ടിക്കൽ ഫൈബർ ടെക്നോളജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി പിച്ചു അയ്യർ ജംഗ്ഷനിലുള്ള കസ്റ്റമർ സർവീസ് സെന്ററിൽ നാളെ മുതൽ 15 വരെ ഫൈബർ മേള സംഘടിപ്പിക്കും. പുതിയ ഫൈബർ ബ്രോഡ് ബാൻഡ് കണക്ഷനുകൾക്കും വിച്ഛേദിക്കപ്പെട്ട ലാൻഡ്ലൈൻ നമ്പറുകൾ ഫൈബർ കണക്ഷനുകളായി പുനഃസ്ഥാപിക്കാനും അവസരമുണ്ടാകും. പഴയ 3ജി സിം 4ജി സിമ്മാക്കി മാറ്റിയെടുക്കാനുള്ള സൗകര്യവും മേളയിൽ ലഭ്യമായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ :04772260230, 9447151900.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |