SignIn
Kerala Kaumudi Online
Sunday, 31 May 2026 12.48 AM IST

കോൺഗ്രസ് കുടുംബ സംഗമം

cvxfd

മുഹമ്മ: രാസ ലഹരിയുടെ തലസ്ഥാനമായി കേരളം മാറുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പി. ശ്രീകുമാർ പറഞ്ഞു. മണ്ണഞ്ചേരി മണ്ഡലംതല വാർഡ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാസ ലഹരിക്കെതിരെ ബോധവൽക്കരണക്ലാസ്സ്‌ സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ഷഹനാസ് നയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.അൻസൽ അദ്ധ്യക്ഷനായി. കെ. വി. മേഘനാദൻ, അഡ്വ. എൻ. ശ്രീകുമാർ, കെ. എഛ്. മജീദ്, എം. വി. സുനിൽകുമാർ, സിനിമോൾ സുരേഷ്, ഇർഫാൻ കോയപ്പു, കെ. വേണുഗോപാൽ, എന്നിവർ സംസാരിച്ചു.വാർഡ് പ്രസിഡന്റ് കുമിദ ഉപേന്ദ്രൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL