
ആലപ്പുഴ : ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഏപ്രിൽ 21 മുതൽ നടക്കുന്ന വികസന സാംസ്കാരികോത്സവത്തിന് തുടക്കം കുറിച്ച് ലഹരിക്കെതിരെ ജനകീയ കവചം തീർക്കും. 21ന് ആലപ്പുഴ നാൽപാലം മുതൽ ചേന്നവേലി വരെ 4.30ന് മനുഷ്യ ചങ്ങല തീർക്കും. സംഘാടക സമിതി രൂപികരണ യോഗം മോൺസിണോർ ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ പരിപാടി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |