SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

റാണി,ചിത്തിര പാടങ്ങളിൽ കൊയ്ത്തുത്സവം

photo

ആലപ്പുഴ: കായൽ നിലങ്ങളായ റാണി, ചിത്തിര പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിച്ചു. 468ഏക്കർ വിസ്തൃതിയുള്ള റാണിപാടശേഖരത്തിലെയും 475ഏക്കർ വിസ്തൃതിയുള്ള ചിത്തിര പാടശേഖരത്തിലെയും കൊയ്ത്തുത്സവത്തിനാണ് തുടക്കമായത്. കളക്ടർ ചെയർമാനും, പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറുമായിട്ടുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് രണ്ട്കായലുകളിലെയും കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്. കൊയ്ത്ത് ഉത്സവം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, പ്രിൻസിപ്പൽ കൃഷിഓഫീസർ സി.അമ്പിളി, പാടശേഖര സമിതികളുടെ സെക്രട്ടറിമാരായ അഡ്വ. വി.മോഹൻദാസ്, എ.ഡി.കുഞ്ഞച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL