ആലപ്പുഴ: തൊഴിലാളികൾക്ക് കൂലി നൽകാതെ പട്ടിണിക്കിടുകയും റേഷൻ വിതരണം താറുമാറാക്കുകയും ചെയ്യുന്ന സമീപനത്തിനെതിരെയും കേന്ദ്രസർക്കാർ റൂട്ട് ഒപ്റ്റിമൈസേഷൻ നടപ്പിലാക്കി റേഷൻ വിതരണം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയും 20ന് ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിലേക്ക് തൊഴിലാളിമാർ മാർച്ച് നടത്താൻ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കോശി അലക്സ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി.ബി.അശോകൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എസ്.രമേശൻ തുടർപരിപാടികൾ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |