
അമ്പലപ്പുഴ: മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് വർധിപ്പിച്ച ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്തു. പെൺകുട്ടികളുടെ വിവാഹ ധനസഹായം 10,000-ത്തിൽ നിന്ന് 25000- രൂപയായും, മത്സ്യബന്ധന സമയത്ത് അപകടം മൂലമല്ലാതെയുള്ള തൊഴിലാളിയുടെ മരണത്തിന് കുടുംബത്തിനുള്ള സഹായം 50,000 ത്തിൽ നിന്ന് ഒരു ലക്ഷമായുംവർധിപ്പിച്ചു. എച്ച് .സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ അദ്ധ്യക്ഷനായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ്, മത്സ്യഫെഡ് ജില്ലാ മാനേജർ ബി. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |