
മുഹമ്മ: നിരോധിത പുകയില ഉൽപ്പന്നവുമായി യുവാവ് പിടിയിലായി. മുഹമ്മ പഞ്ചായത്ത് 5-ാം വാർഡ് കെ.ജി കവലയ്ക്ക് സമീപം ചാണിവെളി രാജീവ് (41) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 165 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു.
ക്രിമിനൽ കേസ് ഉൾപ്പടെ 2021ൽ കലവൂർ പെട്രോൾ പമ്പിൽ നടന്ന പിടിച്ചു പറി കേസിലും കോഴിക്കോട് താമരശ്ശേരിയിൽ നടന്ന കുഴൽപ്പണ കേസിലും ചേർത്തലയിലെ ചന്ദന കടത്ത് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ മുഹമ്മ എസ്.എച്ച്. ഒ ലൈസാദ് മുഹമ്മദിനെ കൂടാതെ എസ്. ഐ മനോജ് കൃഷ്ണൻ,സി.പി.ഒ മാരായ അബിൻ, സുജിത്ത്, രതീഷ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |