
മുഹമ്മ: കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപുജ അവാർഡിന് അർഹനായകെ.കെ.ആർ.കായിപ്പുറത്തിനെസൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെ. കെ. ആർ. കായിപ്പുറത്തിന്റെ വീട്ടിലെത്തി ആദരിച്ചു. സംസ്കാരിക പ്രവർത്തകൻ ബേബി തോമസ് പൊന്നാഅണിയിച്ചു. ഏഴുത്തു കാരൻ പ്രസന്നൻ കല്ലാപ്പുറം നാടക പ്രവർത്തകൻ അജി മുഹമ്മ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. .1985ൽ വൈക്കം വിപഞ്ചിക തീയറ്റേഴ്സിനാണ് കെ.കെ.ആർ.കായിപ്പുറം ആദ്യമായി നാടക രചന നടത്തിയത്. ഭാരതപുത്രൻ, അവതാരപുരുഷൻ, സർ. സി. പി. രാമസ്വാമിഅയ്യർ, കർഷകരാജാവ്, അമരഗന്ധർവ്വൻ, ഇരയിമ്മൻ തമ്പി തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധയാകാർഷിച്ച നാടകങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |