
ആലപ്പുഴ : യന്ത്രത്തകരാറിൽ ജങ്കാർ സർവീസ് നിലച്ചതോടെ പരീക്ഷയെഴുതാൻ പോകാൻ നിവൃത്തിയില്ലാതെ വിഷമിച്ച വിദ്യാർത്ഥികൾക്ക് തുണയായി ജലഗതാഗത വകുപ്പ് ജീവനക്കാർ. പെരുമ്പളം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ജലഗതാഗത വകുപ്പ് പാണാവള്ളി സ്റ്റേഷനിലെ റെസ്ക്യൂ ബോട്ട് ജീവനക്കാർ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കിയത്.
യന്ത്ര തകരാറിനെ തുടർന്ന് പെരുമ്പളം പഞ്ചായത്ത് ജങ്കാർ സർവീസ് നിർത്തിയതോടെ പെരുമ്പളം ദ്വീപിൽ എത്തുവാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ വിഷമിച്ച വിദ്യാർത്ഥികൾ ജല ഗതാഗത വകുപ്പ് പാണവള്ളി സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് എറണാകുളം മേഖല ട്രാഫിക് സൂപ്രണ്ട് ഷെഹീർ , സ്റ്റേഷൻ മാസ്റ്റർ മുജീബ് എന്നിവർ നൽകിയ നിർദ്ദേശ പ്രകാരം റെസ്ക്യൂ ബോട്ടെത്തി വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്താനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
ആലപ്പുഴ ട്രാഫിക് സൂപ്രണ്ട് സുജിത്ത്.എം, എറണാകുളം ട്രാഫിക് സൂപ്രണ്ട് ഷെഹീർ , പാണാവള്ളി സ്റ്റേഷൻ മാസ്റ്റർമാരായ മുജീബ്, ബിനുകുമാർ, റെസ്ക്യൂ ജീവനക്കാരായ സ്രാങ്ക് സുധിമോൻ , ലാസ്ക്കർമാരായ അഭിലാഷ്, ഷാഹുൽ ഹമീദ്, നിജിൻ എന്നിവരോട് വിദ്യാർത്ഥികളും രക്ഷകർത്താക്കളും സ്കൂൾ അധികൃതരും നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |