
ആലപ്പുഴ:തൃണമൂൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മയക്കുമരുന്നിനും ലഹരിക്കുമെതിരെ കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ്ണ മുൻ എം.പി ഡോ.കെ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ ആരതി മേനോൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.രാജശേഖരൻ, ഡി.സി.സി വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, സംഗീത സംവിധായകൻ ആലപ്പി ഋഷികേഷ്, സിജാർ സ്‌നേഹ സാന്ദ്രം,കമാൽ.എം. മാക്കിയിൽ, രാജു പള്ളിപ്പറമ്പിൽ ജോസഫ് മാരാരിക്കുളം, ഉത്തമക്കുറുപ്പ്, ബേബി പാറക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |