
തുറവൂർ :വളമംഗലം നോർത്ത് ഗവ.എൽ.പി. സ്കൂളിന്റെ 86-ാം വാർഷികാഘോഷം തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പ്രസീത അജയൻ അദ്ധ്യക്ഷയായി. ഗാന രചയിതാവ് രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലത ശശിധരൻ, സുദർശൻ ജി. പൈ, അമ്പിളി, എസ്.ശ്രീജ, ണിയപ്പൻ, വി.സജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന സ്കൂൾ കായിക മേളയിൽ കബഡി ഗോൾഡ് മെഡൽ നേടിയ നേടിയ ജില്ലാ ടീം അംഗം അനുലക്ഷ്മിയെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |