SignIn
Kerala Kaumudi Online
Thursday, 22 October 2026 10.11 PM IST

25ന് തണ്ണീർമുക്കത്ത് മോക്ഡ്രിൽ

ആലപ്പുഴ: പ്രളയസാഹചര്യങ്ങളിലെ മുൻകരുതലുകൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും രക്ഷാദൗത്യ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനുമായി 25ന് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മോക്ഡ്രിൽ നടത്തും. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെയും (കില) ആഭിമുഖ്യത്തിൽ മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, ചേർത്തല നഗരസഭ, വയലാർ, കടക്കരപ്പള്ളി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളെയും ജനങ്ങളെയും വിവിധ വകുപ്പുകളെയും ഉൾപ്പെടുത്തിയാണ് മോക്ഡ്രിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL