SignIn
Kerala Kaumudi Online
Thursday, 22 October 2026 10.15 PM IST

ദുരിതാശ്വാസത്തിന് തുക കൈമാറി

photo

ആലപ്പുഴ: ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ ഉപരിസമിതിയായ കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസത്തിന്റെ ആദ്യഘട്ടമായി വയനാടിനൊരു വീട് എന്ന പദ്ധതിയിൽ ഒന്നേകാൽ ലക്ഷം രൂപ കളക്ടർ അലക്‌സ് വർഗീസ് കൈമാറി. കോർവ ജില്ലാ ജനറൽ സെക്രട്ടറി സൗമ്യരാജ്, വർക്കിംഗ് പ്രസിഡന്റ് രാജീവ് തഴക്കര, ആക്ടിംഗ് പ്രസിഡന്റ് ജോസ് ആറാത്തും പള്ളി, സ്റ്റേറ്റ് കമ്മിറ്റി അംഗം ജമാൽ പള്ളാത്തുരുത്തി, ശുഭ, റിയാസ് ഇസ്മയിൽ, സുരേഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL