
മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ജനകീയാസൂത്രണം 2024 - 25 പദ്ധതി പ്രകാരം എസ്.സി വിഭാഗം വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. മുഹമ്മ ആസാദ് മെമ്മോറിയൽ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനായി.സി.ഡി. വിശ്വനാഥൻ, എം.ചന്ദ്ര, പ്രഥമ അദ്ധ്യാപിക എസ്.മിനി, പി.ടി.എ പ്രസിഡന്റ് ഇ.ടി.രമണൻ, പഞ്ചായത്തംഗം വിഷ്ണു വി.വട്ടച്ചിറ എന്നിവർ സംസാരിച്ചു.
പി.എൻ.നസീമ സ്വാഗതവും പഞ്ചായത്തംഗം വിനോമ രാജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |