ആലപ്പുഴ: ആര്യാട് പഞ്ചായത്തിലെ സിറ്റി ഗ്യാസ് വിതരണ പദ്ധതിയിലെ ആദ്യത്തെ ഗാർഹിക കണക്ഷന്റെ ഉദ്ഘാടനം ആര്യാട് പഞ്ചായത്ത് രണ്ടാം വാർഡിൽ ഇന്ന് രാവിലെ 9.30ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ അദ്ധ്യക്ഷത വഹിക്കും. പദ്ധതിയുടെ റീജിയണൽ ഹെഡ് അജിത് വി. നാഗേന്ദ്രൻ പദ്ധതി വിശദീകരിക്കും.പഞ്ചായത്തംഗം അഡ്വ.റിയാസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി. ബിജുമോൻ, ജില്ലാ മാനേജർ പ്രവീൺ ഡേവിസ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |