SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

വെന്തുരുകി കടൽ,​ മത്സ്യബന്ധനം പ്രതിസന്ധിയിൽ

ambala

അമ്പലപ്പുഴ: മീനച്ചൂടിൽ കടലും വെന്തുരുകാൻ തുടങ്ങിയതോടെ

മത്സ്യബന്ധനവും പ്രതിസന്ധിയിലായി. വേനൽ ചൂട് കാരണം അർദ്ധരാത്രിയോടെ കടലിലിൽ ഇറക്കുന്ന വള്ളങ്ങൾ മത്സ്യം കിട്ടിയാലും ഇല്ലെങ്കിലും പുലർച്ചെ തന്നെ കരയ്ക്കണയേണ്ട സ്ഥതിയാണ്.

തോട്ടപ്പള്ളി മുതൽ പള്ളിത്തോടുവരെയുള്ള മത്സ്യബന്ധന ഹാർബറുകളും ലേല ഹാളുകളും ആഴ്ചകളായി തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്.

സൂര്യതാപത്താൽ ജലം ചൂടാകുന്നതിനാൽ കടലിന്റെ മേൽ തട്ടിലേക്ക് മീനുകൾ വരാറില്ല. ഇതുകാരണം പൊന്തുവലക്കാർക്ക് പോലും ഒന്നും കിട്ടുന്നില്ല. പത്തും പതിനഞ്ചും തൊഴിലാളികൾ കയറുന്ന ഡിസ്ക്കോ നീട്ടുവള്ളങ്ങൾ എൻജിൻ പ്രവർത്തിപ്പിച്ച് മത്സ്യബന്ധനം നടത്തുമ്പോൾ 5000 രൂപയോളം ഇന്ധനചെലവുവരും. എന്നാൽ കടുത്ത മത്സ്യ ക്ഷാമം കാരണം ഇവർക്ക് അധ്വാനം മാത്രം മിച്ചമാകുകയാണ്. ഇതോടെ ചെറുതും വലുതുമായ വള്ളങ്ങൾ കരയിൽ കയറ്റിവച്ചിരിക്കുകയാണ്. കരയിൽ അടുപ്പിക്കാൻ പറ്റാത്തകൂറ്റൻ ലെയ്ലന്റ് വള്ളങ്ങൾ നീണ്ടകര, തോപ്പുംപടി തുടങ്ങിയ ഹാർബറുകളിലാണ് നങ്കുരമിട്ടിരിക്കുന്നത്. ചുട്ടുപൊള്ളുന്ന ചൂടിനെ അതിജീവിക്കാൻ വള്ളത്തിൽ ലിറ്റർ കണക്കിന് കുടിവെള്ളം ശേഖരിച്ചാണ് കടലിൽ പോകുന്നതെങ്കിലും പലപ്പോഴും ഇത് തികയാതെ വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്.ചൂട് കൂടിയ സമയത്ത് കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പും നൽകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL