ഹരിപ്പാട് : ഹരിപ്പാട് ലയൺസ് ക്ലബും ഡോ.കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് കല്ലിശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കാർത്തികപ്പള്ളി ഗവ.യു.പി സ്കൂളിൽ നടക്കും.വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. മരുന്നുകളുടെ സൗജന്യ വിതരണവും ഉണ്ടായിരിക്കും. ഇതുവരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രാവിലെ 9ന് ക്യാമ്പിലെത്തി രജിസ്റ്റർ ചെയ്യണമെന്ന് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ.സജി തമ്പാൻ, സെക്രട്ടറി എസ്. ശാന്തികുമാർ, ട്രഷറർ കെ.ശശീന്ദ്രൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |