SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

പരിശോധന: പിഴ ചുമത്തി

ആലപ്പുഴ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് സ്‌ക്വാഡ് മുതുകുളം, മണ്ണഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്ക് 35000 രൂപ പിഴ ചുമത്തി.ഖര ദ്രവമാലിന്യങ്ങളുടെ അശാസ്ത്രീയ സംസ്‌കരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായ രീതിയിൽ കൈകാര്യം ചെയ്യൽ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. 25 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് വിജിലൻസ് സ്‌ക്വാഡ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL