ആലപ്പുഴ: കെ.സി.വേണുഗോപാൽ എം.പിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പിന് ശ്രമമെന്ന് പരാതി. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന് കെ.സി.വേണുഗോപാൽ എം.പിയുടെ സെക്രട്ടറി കെ.ശരത് ചന്ദ്രൻ പരാതി നൽകി.
ഫേസ് ബുക്കിൽ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. നിരവധി ആളുകൾക്കാണ് എം.പിയുടെ പേരിൽ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി ആളുകൾക്ക് സന്ദേശമെത്തിയതായി സംശയിക്കുന്നു. പരാതി ആലപ്പുഴ സൈബർ സെല്ലിന് പരാതി കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |