
തുറവൂർ: ഓണത്തിന് പൂകൃഷിയിൽ വിജയം നേടിയ കോടംതുരുത്ത് പഞ്ചായത്ത് 15-ാം വാർഡിലെ ശ്രീമുരുക ജെ.എൽ.ജി ഗ്രൂപ്പ് വേനൽക്കാലത്ത് നടത്തിയ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി. പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് ജൈവവളം ഉപയോഗിച്ച് ആറ് വനിതകളടങ്ങുന്ന കുടുംബശ്രീ ഗ്രൂപ്പ് തണ്ണിമത്തൻ കൃഷി ചെയ്തത്. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് വി.ജി.ജയകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു വാർഡ് അംഗം ബിനീഷ് ഇല്ലിക്കൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് അഖില രാജൻ, പഞ്ചായത്തംഗം ശ്രീരഞ്ജിനി, കൃഷി ഓഫിസർ സ്മേര ,ഗ്രൂപ്പ് ലീഡർ സന്ധ്യ, സി.ഡി.എസ് ചെയർപേഴ്സൺ സാധിക തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |