
ആലപ്പുഴ: മോട്ടോർ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികൾ അവസാനിപ്പിക്കുക, മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ തൊഴിലാളി വിരുദ്ധ നടപടികൾ ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഓൾ ഇന്ത്യൻ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പാർലമെൻറ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി കോൺഫെഡറേഷൻ നേതൃത്വത്തിൽ പാസ്‌പോർട്ട് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. നിസ്സാർ കോയാപറമ്പിൽ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |