ആലപ്പുഴ: പെൻഷൻകാർക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ, ജില്ലാ സെക്രട്ടറി എ.സലീം, ജില്ലാ ട്രഷറർ ജി.പ്രകാശൻ എന്നിവർ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു ലക്ഷത്തോളം പെൻഷൻകാർ ആനുകൂല്യങ്ങൾ കിട്ടാതെ മരണപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അടുത്ത 2ന് ജില്ലയിലെ ട്രഷറികൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |