
ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച സനാതനപുരം വാർഡിലെ സ്വപ്ന വായനശാല റോഡിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം, മുഖ്യപ്രഭാഷണവും, വാർഡ് കൗൺസിലർ മനീഷ സജിൻ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, നസീർ പുന്നയ്ക്കൽ, കൗൺസിലർ പ്രജിത കണ്ണൻ, പൊതുപ്രവർത്തകരായ വി.ജെ.വിനോദ്, പി.കെ. വിലാസിനി, ജയപ്രകാശ്, രേണു, ജ്യോതി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |