SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

സ്‌കീം വർക്കേഴ്‌സിന്റെ റാലിയും സമ്മേളനവും

ആലപ്പുഴ: എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ലന്ന് പ്രഖ്യാപിച്ച് നഗരത്തിൽ സ്‌കീം വർക്കേഴ്‌സിന്റെ റാലിയും സമ്മേളനവും നടത്തി. പുന്നപ്ര-വയലാർ സ്മാരക ഹാളിന് മുന്നിൽ നി​ന്ന് ആരംഭിച്ച റാലി​ ടൗൺ ഹാളിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ, ജി.രാജമ്മ, എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് വീണ, സെക്രട്ടറി പി.ആർ.സന്തോഷ്, ദേശീയ സമ്പാദ്യ പദ്ധതി എജന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.സുരേഷ് കുമാർ, എം.കെ.രജിതകുമാരി, പ്രസന്ന സതീഷ്ണകുമാർ, രാധാമണി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL