SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

മസ്ജിദുകളെ ഭക്തിസാന്ദ്രമാക്കി ഇരുപത്തിയേഴാം രാവ്

irupathiyezham-raav

മാന്നാർ : വിശുദ്ധറംസാനിലെ ശ്രേഷ്ഠമാക്കപ്പെട്ട അവസാന പത്തുദിവസങ്ങളിൽ ഏറ്റവും പ്രധാനമായ ഇരുപത്തിയേഴാം രാവായ ഇന്നലെ മസ്ജിദുകളും വീടുകളും പ്രാർത്ഥനാ നിർഭരമായി. വെള്ളിയാഴ്ച രാവും ഇരുപത്തിയേഴാം രാവും ഒത്തൊരുമിച്ച് വന്നതോടെ, ആരാധനാ കർമ്മങ്ങൾക്ക് ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ അഥവാ വിധി നിർണയ രാവിനെ ഏറെ പ്രതീക്ഷയോടെ ഉറക്കമൊഴിച്ച് ഭജനമിരുന്ന് ഖുർആൻ പാരായണത്തിലും പ്രാർത്ഥനകളിലും മുഴുകി.

ഇരുപത്തിയേഴാം രാവിന്റെ പുണ്യം കരഗതമാക്കുവാനായി മസ്ജിദുകളിൽ റംസാനിലെ രാത്രിയിലെ പ്രത്യേക നിസ്കാരമായ താറാവീഹ്‌ നമസ്‌കാരത്തിന് പുറമേ അനുഗ്രഹപ്രഭാഷണങ്ങളും തസ്‌ബീഹ്‌ നിസ്‌കാരങ്ങളും പ്രത്യേക പ്രാർത്ഥനകളും നടന്നു. റംസാനിലെ ആദ്യത്തെ രണ്ട്‌ പത്ത്‌ ദിനങ്ങളിലെ വ്രതത്തിലൂടെ സ്രഷ്ടാവിന്റെ കാരുണ്യവും പാപമോചനവും നേടി അവസാന പത്തിലെ ഇരുപത്തിയേഴാം രാവിന്റെ പ്രാർത്ഥനയിലൂടെ വിശ്വാസികൾ നരകമോചനത്തിനായി കണ്ണീരോടെ പ്രാർത്ഥനകൾ നടത്തി. റംസാനിൽ നേടിയെടുത്ത ആത്മീയ ചൈതന്യവും സംശുദ്ധ ജീവിതവും കാത്ത് സൂക്ഷിക്കുവാൻ ഇമാമുമാർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പുലർച്ചെ വീടുകളിലേക്ക് മടങ്ങിയ വിശ്വാസികൾ ഇനി ചെറിയ പെരുന്നാളിന്റെ ഒരുക്കത്തിലായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL