ആലപ്പുഴ: ആലപ്പി കാത്തലിക് അഭിഷേകാഗ്‌നി കൺവൻഷന് ഇന്ന് പഴവങ്ങാടി മാർ സ്ലീവാ ഫെറോന പള്ളിയിൽ തുടക്കമാകും. ആലപ്പുഴ രൂപതാ മെത്രാൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവൻഷന് ഫാ.സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള നാൽപ്പതംഗ സംഘം നേതൃത്വം നൽകും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 4.30ന് ജപമാലയെ തുടർന്ന് വിവിധ റീത്തുകളിലുള്ള വിശുദ്ധ കുർബാനയും വചനപ്രഘോഷണവും നടക്കും. രാത്രി ഒമ്പതിനാണ് കൺവെൻഷൻ സമാപിക്കുന്നത്. കൺവൻഷനെത്തുന്നവർക്ക് തിരിച്ചു പോകാൻ വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവീസ് നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |