
മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെൻഡർ റിസോഴ്സ് സെന്ററും മേൽപ്പാടം സി.എം.എസ് എൽ.പി സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ സുനിത എബ്രഹാം ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ വി.അരുൺ കുമാർ, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ എന്നിവർ ക്ളാസെടുത്തു. റേച്ചൽ ജോൺസൺ അദ്ധ്യക്ഷയായി സി.ഡി.എസ് അംഗം അജിത കുമാരി, അദ്ധ്യാപിക റേച്ചൽ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് സാറാമ്മ മാത്യു സ്വാഗതവും അദ്ധ്യാപിക അനിത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |