
ആലപ്പുഴ: ക്ഷീര കർഷകരുടെ ഉരുക്കൾക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എം.ആർ.പ്രേം അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അദ്ധ്യക്ഷ എം.ജി.സതീദേവി സ്വാഗതം പറഞ്ഞു. സീനിയർ വെറ്ററിനറി സർജൻ ഡോ.പി രാജീവ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ആർ.വിനിത, കൗണ്‍സിലർമാരായ അഡ്വ.റീഗോരാജു, ആർ.രമേശൻ, സി.അരവിന്ദാക്ഷൻ, ഹെലൻ ഫെർണാണ്ടസ്, ക്ലാരമ്മപീറ്റർ, സീനിയർ വെറ്ററിനറി സർജൻ ഡോ.എൽ.ദീപ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |