
മാന്നാർ: മുസ്ലിംലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും റിലീഫ് വിതരണവും മാന്നാർ മാർക്കറ്റ് ജംഗ്ഷനു സമീപമുള്ള ലീഗ് ഓഫീസിൽ നടന്നു. മുൻ നിയോജകമണ്ഡലം പ്രസിഡന്റ് എൻ.എ സുബൈർ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാഷിം കാട്ടിൽ സ്വാഗതം പറഞ്ഞു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷൈന നവാസ്, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം ഷാജി കെ.എം.സി.സി, നിയോജകമണ്ഡലം സെക്രട്ടറി ഷാജി കുരട്ടിക്കാട്, താജുദീൻ കുട്ടി, സലിം മണപ്പുറം, സൈഫുദ്ദീൻ കുന്നേൽ, ഷാനവാസ് ചായംപറമ്പിൽ ഹാരിസ് മാന്നാർ, സമീർ കുന്നേൽ, നൗഫൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |