
അരൂർ : മുതിർന്ന മാദ്ധ്യമപ്രവർത്തകനും മലയാള മനോരമ അരൂർ പ്രാദേശിക ലേഖകനുമായിരുന്ന കെ.എം.അവിരയ്ക്ക് (കുട്ടപ്പൻ) ആദരാഞ്ജലി അർപ്പിച്ച് അരൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചനയോഗം ചേർന്നു. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.പ്രദീപ് അദ്ധ്യക്ഷനായി. മാദ്ധ്യമ പ്രവർത്തകൻ കുഞ്ഞുമോൻ അരൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് വി.ജി.ജയകുമാർ, സി.മധുസൂദനൻ, അസീസ് പായിക്കാട്, പി.മനോജ് കുമാർ, സി.ടി.വിനോദ്, ദിവാകരൻ കല്ലുങ്കൽ, കണ്ണൻ കെ.നാഥ്, എൽ.എസ് അശോക് കുമാർ, പി.എ.ജോർജ്, എം.കെ ജോണപ്പൻ, പ്രഭാകരൻ കുട്ടി, ഫാദർ ജോബി ജോയ് കളത്തിപ്പറമ്പ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |