
മുഹമ്മ : കഞ്ഞിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡ് പൊട്ടുവീട്ടിൽ രഞ്ചിനിയുടെ കൃഷിയിടത്തിലെ വിളവെടുപ്പ് സംസ്ഥാന കർഷക അവാർഡു ജേതാവ് ശുഭ കേശൻ നിർവഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ . പഞ്ചായത്തംഗം സി.കെ. ശോഭനൻ , കൃഷി ഓഫീസർ റോസ്മി ജോർജ് , അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.ഡി. അനില, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ എന്നിവർ പങ്കെടുത്തു. വെണ്ടയും പയറും പടവലവും പീച്ചിലും പാവലും കണിവെള്ളരിയും കണിമത്തനുമൊക്കെയായി കൃഷിയിടം നിറയെ വിളകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |