SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

അർത്തുങ്കൽ ജി.ആർ.എഫ്.ടി. ഹൈസ്‌കൂളിൽ പ്രവേശനം

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ അർത്തുങ്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ 2025-2026 അദ്ധ്യയന വർഷത്തെ പ്രവേശനം ആരംഭിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നേടാം. ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മാത്രമാണ് പ്രവേശനം. പ്പ്രത്യേക പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഫുട്ബോൾ പരിശീലനം, ടർഫിൽ കളിക്കാൻ അവസരം, ഇൻഡോർ വോളിബോൾ കോർട്ട്, സൗജന്യ വിമാനയാത്ര, പഠന വിനോദയാത്ര തുടങ്ങിയവയും പഠനത്തിന്റെ ഭാഗമായുണ്ട്. ഫോൺ : 9446335160

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL