
അമ്പലപ്പുഴ: പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്പോർട്ട്സിൽ പരിശീലനം ആരംഭിച്ചു. ഫാൾക്കൺ സ്പോർട്ട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിലാണ് പുറക്കാട് എസ്. എൻ എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്ട്സ് പരിശീലനവും ആരംഭിച്ചത്. ഫുട്ബാൾ , ക്രിക്കറ്റ്, വോളിബാൾ, അത്ലറ്റിക്സ് എന്നീ ഇനങ്ങൾ പരിശീലിപ്പിക്കും.ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജു വി.നായർ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ എം.ടി. മധു അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, പി.ടി.എ പ്രസിഡന്റ് ടി.കെ.മനോജ്, പഞ്ചായത്ത് അംഗങ്ങളായ കെ.രാജീവൻ, വി. ജിനുരാജ്, സലിം പി.എ, അമൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |