ആലപ്പുഴ :ദേശീയ, സംസ്ഥാന ദുരന്തനിവാരണ അതോറിട്ടികൾ സംയുക്തമായി 11ന് സംസ്ഥാനതലത്തിൽ ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. 12 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിലാണ് ഒരേ സമയം മോക്ക്ഡ്രിൽ.
ജില്ലയിൽ തോട്ടപ്പള്ളി ഹാർബർ, ആയാപറമ്പ് എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടക്കുക. രാവിലെ 9 മുതൽ മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും.
മോക്ഡ്രില്ലിന് മുന്നോടിയായുള്ള ജില്ലാതല ടേബിൾ ടോപ്പ് എക്സർസൈസ് അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തി. വിവിധ ജില്ലകളുടെ കളക്ടർമാർ, ദേശീയ,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു. കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിന് ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |