SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

കള്ളിംഗിനിരയാക്കുന്ന താറാവിന് 10വർഷം മുമ്പത്തെ നഷ്ടപരിഹാരം

ആലപ്പുഴ : പക്ഷിപ്പനിയെത്തുടർന്ന് കള്ളിംഗിന് വിധേയമാക്കിയ താറാവുകൾക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത് 2014 ലെ നിരക്ക് പ്രകാരമുള്ള തുകയെന്ന് ഐക്യതാറാവ് കർ‌ഷക സംഘം സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പൊതുമാർക്കറ്റിൽ പൂർണ്ണ വളർച്ച എത്തിയ ഒരു താറാവിന് 500 - 750 രൂപ വരെ വിലയുള്ളപ്പോൾ കള്ളിംഗിനിരയാക്കുന്ന താറാവുകളിൽ 60 ദിവസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും, 60 ദിവസം കഴിഞ്ഞവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം നൽകുന്നത്. താറാവിന്റെ കുഞ്ഞുങ്ങൾക്കും തീറ്റയ്ക്കും ക്രമാതീ തമായി വില വർദ്ധിച്ചിട്ടും ഇപ്പോഴും 2014 ലെ നിരക്കിലാണ് നഷ്ടപരിഹാര വിതരണം.

2024 ൽ കള്ളിംഗ് നടത്തി 11 മാസത്തിന് ശേഷം 12ശതമാനം കുറച്ചാണ് നഷ്ടപരിഹാരം നൽകിയത്. താറാവ് കർഷകർക്ക് പൊതുമേഖല ബാങ്കുകൾ ലോൺ നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പലിശയ്ക്ക് പണം കടം വാങ്ങിയാണ് താറാവിനെ വളർത്തുന്നത്. ഓരോമാസം കഴിയുംതോറും പലിശ കൂടി കടം വീട്ടാൻ പോലും തികയാത്ത അവസ്ഥയിലാണ് കർഷകർ. കുടിശിഖയായ നഷ്ടപരിഹാര തുകയും പ്ലേഗ്, പാസ്റ്റർലാ രോഗങ്ങളുടെ വാക്‌സിനും അടിയന്തരമായി നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരവുമായി ഐക്യ താറാവ് കർഷക സംഘം മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് അഡ്വ.ബി.രാജശേഖരൻ, സെക്രട്ടറി കെ.ശാമുവേൽ, ദേവരാജൻ, തുളസീധരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL