SignIn
Kerala Kaumudi Online
Thursday, 22 October 2026 5.09 PM IST

മഞ്ഞൾ നീരാട്ട് ഭക്തിസാന്ദ്രം

ambala

അമ്പലപ്പുഴ: കോവിൽ പറമ്പ് ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് മഞ്ഞൾ നീരാട്ട് നടന്നു. സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയുമാർ ഭദ്രദീപ പ്രകാശനം നടത്തി. ജലധാരാ സമർപ്പണം കലാമണ്ഡലം കൃഷ്ണകുമാറും ദ്രവ്യസമർപ്പണം സ്വർണ്ണമണി തമ്പുരാട്ടിയും അടുപ്പിൽ അഗ്നിപകർച്ച സുവർണ്ണ കുമാരി ഓംകാറും നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി , ക്ഷേത്രം മേൽശാന്തി പ്ലാക്കുടി ഇല്ലം മണിനാരായണൻ നമ്പൂതിരി, വെളിച്ചപ്പാട് സി രാജൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം ജനറൽ കൺവീനർ എൽ . ചിദംബരൻ , കൺവീനർ എൽ. രാജഗോപാൽ , അമ്പലപ്പുഴ ഭക്തസംഘം സമൂഹ പെരിയോൻ ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL