
മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഉണർവ് 2025 വയോസംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ടി. റെജി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. വിപ്ലവ ഗായിക പി. കെ. മേദിനി, ടി. പി. മംഗളാമ്മ ,വയോജനങ്ങൾ പ്രതിനിധികൾ എന്നിവർ ചേർന്ന് വർണ്ണ ബലൂണുകൾ പറപ്പിച്ച് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ എം. എസ് ലത , സി. ഡി. വിശ്വനാഥൻ , പി. എൻ. നസീമ , ടി. സി. മഹീധരൻ , വിനോമ്മ രാജു , നിഷ പ്രദീപ് , വിഷ്ണു വി വട്ടച്ചിറ, കുഞ്ഞുമോൾ ഷാനവാസ് , ഷെജിമോൾ സജീവ് , സന്തോഷ് ഷൺമുഖൻ സി ഡി എസ് ചെയർ പേഴ്സൺ സേതുഭായി. ഐ സി ഡി എസ് സൂപ്പർ വൈസർ എസ്. അശ്വതി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |