SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

മരക്കഷണങ്ങൾക്ക് തീപിടിച്ചു

photo


ആലപ്പുഴ: ദേശീയ പാതയിൽ പാതിരപ്പള്ളി പെട്രോൾ പമ്പിന് എതിർവശം കൂട്ടിയിട്ടിരുന്ന മരക്കഷണങ്ങൾക്ക് തീപിടിച്ചു. ഫയർഫോഴ്സിന്റെ മയോചിമായ ഇടപെൽ വലിയ ദുരന്തം ഒഴിവായി. തിങ്കളാഴ്ച ഉച്ചക്ക് 2മണിയോടെയാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വെട്ടി കൂട്ടിയ മരങ്ങൾക്ക് തീപിടിച്ചത്. ദേശീയ പാതയിൽ ശക്തമായ പുക രൂപപെട്ടതോടെ യാത്രക്കാരും പരിസരവാസികളും ആലപ്പുഴ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. ഒരു മണിക്കുറിലധികം പണിപ്പെട്ടിട്ടാണ് തീ പൂർണ്ണമായും അണച്ചത് .സീനിയർ ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ നൗഫൽ, അമർജിത്ത്, എ.ജെ.ബഞ്ചമിൻ, സുരാജ്, ദർശന എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL